Kozhikode

Français / മലയാളം / English

Toponymie de Kozhikode

Le nom de Kozhikode fait l’objet de nombreux récits légendaires. On raconte que Cheraman Perumal, dernier souverain de la dynastie Perumal sur la côte de Malabar, divisa son pays et en légua une partie à Manikkan et Vikkiran, issus de Nediyoruppu Swarupam. Ils fondèrent un royaume dans cette région marécageuse si petite que le chant d’un coq pouvait s’entendre de part et d’autre du royaume. La légende indique que la dynastie Zamorin se développa à partir de cette humble origine.

L’un des premiers rois Zamorin engagea des batailles contre Pothanad Adhikari, qui régnait sur l’autre rive du fleuve Kallayi, le vainquit et construisit un fort (« kotta ») et un temple (« kovil ») à cet endroit.

Le nom de la ville pourrait provenir de la fusion de ces deux mots, « kovil » et « kotta ». Le nom fut ensuite déformé pour devenir Koyil Kotta, puis Koyikot et enfin Kozhikode. Bien que l’origine exacte du nom soit incertaine, on suppose qu’il vient des mots « koyil » (temple) et « kotta » (fort), signifiant temple fortifié. Il semblerait que le temple Tila Siva soit ce temple en question. Le terme « kovil » a une autre signification : palais (« kovilakam »). Il est donc possible également que Kovilkotta désigne un palais fortifié. En langue tamile, le nom de la ville est Kallikkottai. Les Arabes la nommaient Qalikuth. Les dirigeants britanniques ont employé le terme « Calicut » pour en faciliter la prononciation.

Il existe une autre hypothèse pour expliquer l’évolution du nom de la ville. Le nom Kozhikode dériverait de « Kozhikkal » qui fait référence aux berges pentues et aux crêtes formées le long de la zone côtière de la région. La ville se situe sur le littoral de la côte de Malabar. Le terme « Kozhikkal » était employé pour décrire les caractéristiques géographiques distinctes de la côte. Au fil du temps, le nom évolua de Kozhikkal à Kozhikode pour devenir le nom que l’on connaît. Un endroit situé du côté de la plage de la ville porte le nom de Kothi, venant renforcer cette supposition. « Kothi », en effet, indique un lieu situé à un niveau bas.

A. P. Kunhamu

P. Mustafa

Kozhikode Toponymy

കോഴിക്കോട് എന്ന പേരിനെക്കുറിച്ച് നിരവധി പൗരാണിക കഥകളുണ്ട്. മലബാര്‍ തീരത്തെ പെരുമാൾ വംശത്തിലെ അവസാന രാജാവായ ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം വിഭജിച്ച്, ഒരു ഭാഗം നെടിയോരുപ്പ് സ്വരൂപത്തില്‍പ്പെട്ട മാണിക്കനും വിക്കിരനും നല്‍കിയെന്നും, ഈ  ചതുപ്പുനിലത്ത് (പിന്നീട് കോഴിക്കോട്ടായി മാറിയ പ്രദേശം) രാജ്യം സ്ഥാപിച്ചതായും പറയുന്നു. ഇവിടെ ഒരു കോഴി കൂകിയാല്‍ മുഴുവന്‍ നാട്ടിലും കേള്‍ക്കുമെന്ന തരത്തില്‍ ചെറിയ ഒരു സ്ഥലം ആയിരുന്നുവെന്ന് വിശ്വസിക്കുന്നു (കോഴി കൂകിയാല്‍ കേള്‍ക്കുന്ന സ്ഥലം). ഈ ചെറിയ തുടക്കത്തിൽ നിന്നാണ് സാമൂതിരി രാജവംശം വളർന്നതെന്നാണ് കഥ. 

ആദ്യ സാമൂതിരി രാജാക്കന്മാരിൽ ഒരാൾ കല്ലായി നദിയുടെ മറുകര ഭരിച്ചിരുന്ന പോത്തനാട് അധികാരിയുമായി യുദ്ധത്തിൽ ഏർപ്പെടുകയും അദ്ദേഹത്തെ പരാജയപ്പെടുത്തുകയും അവിടെ കോട്ടയും (കോട്ട) ക്ഷേത്രവും (കോവിൽ) പണിയുകയും ചെയ്തു.നഗരത്തിന്റെ പേര് 'കോവിലും' 'കോട്ടയും' എന്നീ പദങ്ങൾ  കൂടിച്ചേർന്ന് വന്നതായിരിക്കാമെന്നാണ് പറയപ്പെടുന്നത്. ഈ പേര് കോയിൽകോട്ട എന്നായി മാറുകയും പിന്നീട് കോയിക്കോട്ട് എന്നും , അവസാനം കോഴിക്കോട് എന്നായി മാറുകയുമുണ്ടായി.

കോഴിക്കോട് എന്ന പേരിന്റെ യഥാർത്ഥ ഉത്ഭവം നിശ്ചിതമല്ലെങ്കിലും, ഈ പേര് കോവില്‍ (ക്ഷേത്രം) എന്നും കോട്ട(കോട്ട) എന്നും ചേര്‍ത്ത് വന്നതാണെന്നാണ് കരുതുന്നത്. തളി ശിവക്ഷേത്രം ഈ പരാമര്‍ശിച്ചിരിക്കുന്ന ക്ഷേത്രമാണെന്നാണ് പറയപ്പെടുന്നത്. 'കോവില്‍' എന്ന വാക്കിന് മറ്റൊരു അര്‍ത്ഥം കൊട്ടാരം (കോവിലകം) എന്നാണ് . അങ്ങനെ നോക്കുമ്പോൾ കോയിൽക്കോട്ട എന്നത് കോട്ടകൊണ്ട് ചുറ്റപ്പെട്ട കൊട്ടാരം എന്നും അർത്ഥമാക്കാം.

തമിഴില്‍ ഈ നഗരത്തിന്റെ പേര് കല്ലിക്കോട്ടൈ എന്നാണ്. അറബികള്‍ 'ഖാലികുത്' എന്നു വിളിച്ചു. ബ്രിട്ടീഷ് ഭരണാധികാരികള്‍ ഉച്ചരിക്കാന്‍ എളുപ്പത്തിന് വേണ്ടി  'Calicut' എന്ന പേര് ഉപയോഗിച്ചു.

നഗരത്തിന്റെ പേരിന്റെ പരിണാമത്തെക്കുറിച്ച് മറ്റൊരു സിദ്ധാന്തമുണ്ട്.

കോഴിക്കോട് എന്ന പേര് 'കോഴിക്കൽ' എന്ന വാക്കിൽ നിന്ന് ഉത്ഭവിക്കുന്നു, ഇത് ഈ പ്രദേശത്തിന്റെ തീരപ്രദേശത്ത് രൂപം കൊണ്ട ചെരിഞ്ഞ തീരങ്ങളെയും കുന്നിൻചെരിവുകളെയും സൂചിപ്പിക്കുന്നു. ഈ നഗരം മലബാർ തീരത്താണ് സ്ഥിതി ചെയ്യുന്നത്. തീരത്തിന്റെ വ്യത്യസ്ത ഭൂമിശാസ്ത്രപരമായ സവിശേഷതകളെ വിവരിക്കാൻ 'കോഴിക്കൽ' എന്ന വാക്ക് ഉപയോഗിച്ചിരുന്നു. കാലക്രമേണ ‘കോഴിക്കൽ’ എന്ന പേര് കോഴിക്കോട് ആയി മാറി, പിന്നീട് ഇത് അംഗീകരിക്കപ്പെട്ട പേര് ആയി. നഗരത്തിന്റെ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥലത്തിന് 'കോതി’ എന്നാണ് പേര്, ഇത് ഈ സിദ്ധാന്തത്തിന് അടിസ്ഥാനമായേക്കാമെന്ന് സൂചിപ്പിക്കുന്നു. 'കോതി’ എന്നാൽ താഴ്ന്ന പ്രദേശം എന്നാണ് അർത്ഥം.

A. P. Kunhamu

Kozhikode Toponymy

There are many legendary narratives about the name Kozhikode. lt is said that Cheraman Perumal, the last ruler of the Perumal dynasty on the coast of Malabar, divided his country and bequeathed a portion each to Manikkan and Vikkiran who were from Nediyoruppu Swarupam. They built up a kingdom in this marshy place which was so tiny that one could hear a cock's call throughout the entire area. The story goes that the Zamorin dynasty grew up from this humble beginning.

One of the first Zamorin Kings entered into battle with Pothanad Adhikari who was ruling on the other side of Kallayi River, defeated him and built a fort (kotta) and temple (kovil) there.

The name of the city might have come by joining these two words kovil and kotta. It was then deformed into Koyil kotta, then into Koyikot and at last into Kozhikode. Though the exact origin of the name Kozhikode is uncertain, it is assumed to have come from the words ‘koyil’ (temple) and ‘kotta’ (fort) meaning fortified temple. Tali Siva temple is said to be the above mentionned temple. The word ‘kovil’ has another meaning: palace (kovilakam). Then Kovilkotta may also be meant as a fortified palace. In Tamil, the name of the city is Kallikkottai. The Arabs called it ‘Qalikuth’. British rulers used the name ‘Calicut’ to ease their pronunciation. 

There is another theory about the evolution of the city’s name. The name Kozhikode could be derived from ‘kozhikkal’, which refers to the sloping banks and ridges formed along the coastal area of the region. The city is situated along the Malabar Coast. The word ‘kozhikkal’ was used to describe the distinct geographical features of this coast. Overtime the name evolved from Kozhikkal to Kozhikode and became its recognized name. One place situated on the beach side of the city is named ‘Kothi’, which hints at this theory. Kothi means a place situated at a low level.

A. P. Kunhamu

Artistes

A. P. Kunhamu, auteur

P. Mustafa, photographe

Anne-Sophie Seidler, traductrice

 

Revenir à l'accueil